Friday, February 15, 2008

പുതുവര്‍ഷം!...രണ്ടായിരത്തിയെട്ട്..ജാനുവരി ഒന്ന്

പുതുവര്‍ഷം!...രണ്ടായിരത്തിയെട്ട്..ജാനുവരി ഒന്ന്മഹാരാജാസ് കോളേജിനു പുറകിലൂടെ നടന്നു വരുമ്പോള്‍.....പല ചിന്തകളായിരുന്നു മനസ്സില്‍....ഇന്നും വളരെ വൈകിയിരിക്കുന്നു...കാല്‍ വലിച്ച്നീട്ടി നടന്നു..


ജി.ഓഡിറ്റോറിയത്തിനു മുന്‍പില്‍ ഒരാള്‍ക്കൂട്ടം!ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലേയ്ക്ക് ഞാനും കടന്നു ചെന്നു...റോഡില്‍ ഒരു വൃദ്ധന്‍ വീണു കിടക്കുന്നു..കൈകാലുകള്‍ ഇട്ടടിക്കുന്നുണ്ട്..അപസ്മാരത്തിന്റേതാവാംപലരും ഒരുകാഴ്ച്ച കാണാന്‍ വന്നതു പോലെ ...അയാളുടെ കൈയില്‍ ചുരുട്ടിപ്പിടിച്ച മുഷിഞ്ഞ നോട്ടുകള്‍..തറയില്‍ വീണുകിടക്കുന്ന നാണയത്തുട്ടുകള്‍ദേഹമാകെ പഴുപ്പൊലിക്കുന്ന വൃണങ്ങള്‍!നെഞ്ചിനു താഴെ മുന്‍പെങ്ങോ വലിയൊരു സര്‍ജറി നടത്തിയതിന്റെ തുന്നല്‍ പാടുകള്‍...


ആരും അയാളെ ഒനെടുത്തുയര്‍ത്തനോ..ഒരുതുള്ളി വെള്ളം കൊടുക്കാനോ..ശ്രദ്ധിക്കുന്നില്ലഞാനടുത്തേയ്ക്കു ചെന്നുരണ്ടുകൈകള്‍ കൊണ്ടും അയാളെ എഴുന്നേല്പ്പിക്കാന്‍ ശ്രമിച്ചു...അപ്പോഴേയ്ക്കും കോളേജില്‍ പഠിക്കുന്നയാളാണെന്നു തോന്നീ...എന്നെ സഹായിയ്ക്കാന്‍ വന്നു...ഞങ്ങള്‍ ആ വൃദ്ധനെ എടുത്തുയര്‍ത്തി...ഒരോട്ടോക്കാരനെ വിളിച്ചിട്ടു ആരും വരുന്നില്ല...തൊട്ടടുത്തുതന്നെയാണ്‌ ജനറല്‍ ആശുപത്രി..എന്നിട്ടും...കുറേ നേരത്തെ തര്‍ക്കത്തിനു ശേഷം ഒരാള്‍ വണ്ടിയുമായി വന്നു ഞങ്ങളയാളേയും കൊണ്ട് ആശുപത്രിയിലേയ്ക്ക് പോയി

ആ വൃദ്ധന്റെ കണ്ണുകള്‍ അപ്പോള്‍ മറിഞ്ഞു തുടങ്ങിയിരുന്നു അയാള്‍ തന്റെ അവസാനശ്വാസം വലിക്കാന്‍ കഷ്ടപ്പെടുകയാണെന്നെനിയ്ക്കു തോന്നീ..മരണത്തിന്റെ അദൃശ്യമായ സാമീപ്യം ആ വൃദ്ധനു സമീപം അപ്പോളെത്തിയിരുന്നു...കൈകാലുകള്‍ ഒന്നു കൂടി കുടഞ്ഞുവിറച്ച് അയാള്‍ മരണത്തിന്റെ കൈപ്പിടിയിലേയ്ക്കു തെന്നി മാറി..എന്തു ചെയ്യണമെന്നറിയാതെ .....മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത ആ എന്റെ സഹജീവിയുടെ പ്രാണനില്ലത്ത ശരീരവുമായി ....കടലാസുരേഖകളില്‍ ഒപ്പിട്ടു കൊടുത്ത്ആശുപത്രിയില്‍ നിന്നും തിരിഞ്ഞു നടക്കുമ്പോള്‍..എന്തിനെന്നറിയാതെ എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു....

1 comment:

Unknown said...

മനുഷ്യന്‍ ഒരു സാമൂഹ്യജീവിയാണെന്നുള്ളതു പലരും മറക്കുന്ന ഈ കാലഘട്ടത്തില്‍ താങ്കള്‍ എന്തുകൊണ്ടും അഭിനന്ദനം അര്‍ഹിക്കുന്നു...
ഇത്തരം ചില അവസരങ്ങളില്‍ എന്തു ചെയ്യണമെന്നു അറിയാതെ ഞാന്‍ പകച്ചു നിന്നിട്ടുണ്ട്‌...പിന്നീട്‌ അതില്‍ കുറ്റബോധവും തോന്നിയിട്ടുണ്ട്‌...
ആ ആത്മാവിനു ശാന്തിനേരുന്നു...